കുവൈത്തില്‍ മനാഖീഷ് മേഖലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

earth

രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ മുഖേനയാണ് ഇത്തരം ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്നത്.

കുവൈത്തിലെ മനാഖീഷ് മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന് കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. 

രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ മുഖേനയാണ് ഇത്തരം ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്നത്.

കുവൈത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള മനാഖീഷ് മേഖലയില്‍ നേരത്തെയും ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags