ഒമാന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ഉയരും
Jan 1, 2026, 16:20 IST
താമസക്കാരും യാത്രക്കാരും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ഒമാന്റെ വടക്കന്‍ പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉയരുമെന്ന സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ബാത്തിന,വടക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ, മസ്‌കത്ത്, മുസന്ദം ഗവര്‍ണറേറ്റുകള്‍ ഉള്‍പ്പെടെ നിരവധി പ്രധാന പ്രദേശങ്ങളെ ഈ അന്തരീക്ഷ പ്രതിഭാസം ബാധിക്കുമെന്ന് നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് ഏര്‍ലി വാണിങ് സെന്റര്‍ അറിയിച്ചു.
താമസക്കാരും യാത്രക്കാരും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ദൃശ്യപരതയില്‍ ഗണ്യമായ കുറവുണ്ടാകും. പൊടിപലങ്ങളുടെ ഉയര്‍ന്ന സാന്ദ്രത ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
.jpg)


