ഒമാനില്‍ പൊടിക്കാറ്റിന് സാധ്യത ; കടല്‍ പ്രക്ഷുബ്ധമാകും

dust storm


ദാഹിറ, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ എന്നീ ഗവര്‍ണറേറ്റകളിലെ മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് കാറ്റിന്റെ ശക്തി കൂടുതലായി അനുഭവപ്പെടുക.

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്ന് മുതല്‍ ശക്തമായ കാറ്റ്, പൊടിക്കാറ്റ്, കടലില്‍ പ്രക്ഷുബ്ധാവസ്ഥ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി.


ദാഹിറ, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ എന്നീ ഗവര്‍ണറേറ്റകളിലെ മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് കാറ്റിന്റെ ശക്തി കൂടുതലായി അനുഭവപ്പെടുക. ഈ കാലാവസ്ഥാ സാഹചര്യം ഏതാനും ദിവസങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Tags