ദുബൈയിലെ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്

dubai
dubai

സർക്കാർ ജീവനക്കാരെ 2 ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും പ്രത്യേക സമയം അനുവദിക്കും. ആദ്യ ഗ്രൂപ്പിലുള്ളവർക്ക് തിങ്കൾ മുതൽ വ്യാഴം വരെ 8 മണിക്കൂർ ജോലി ചെയ്യണം.

 ദുബായ് ∙ വേനൽക്കാലത്ത് സർക്കാർ ജീവനക്കാർക്ക് അനുയോജ്യ ജോലി സമയം (ഫ്ലെക് സിബ്ൾ) അനുവദിച്ച് ദുബായ്. കൊടും ചൂട് അനുഭവപ്പെടുന്ന ജൂലൈ 1 മുതൽ സെപ്റ്റംബർ 12 വരെയാണ് ഈ ആനുകൂല്യം. അതാതു സർക്കാർ വകുപ്പ് നിശ്ചയിക്കുന്നവർക്കാണ് ഫ്ലക്സിബിൾ ജോലി സമയം തിരഞ്ഞെടുക്കാൻ സാധിക്കുക

tRootC1469263">

സർക്കാർ ജീവനക്കാരെ 2 ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും പ്രത്യേക സമയം അനുവദിക്കും. ആദ്യ ഗ്രൂപ്പിലുള്ളവർക്ക് തിങ്കൾ മുതൽ വ്യാഴം വരെ 8 മണിക്കൂർ ജോലി ചെയ്യണം. വെള്ളിയാഴ്ച പൂർണമായും അവധിയെടുക്കാം. രണ്ടാമത്തെ ഗ്രൂപ്പിലുള്ളവർക്ക് തിങ്കൾ മുതൽ വ്യാഴം വരെ 7 മണിക്കൂറും വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്യണം.

കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഇന്നലെ മുതൽ യുഎഇയിൽ ഉച്ചവിശ്രമം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് വിശ്രമം. സെപ്റ്റംബർ 15 വരെ തുടരും. നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന കമ്പനി ഉടമയ്ക്ക് ആളൊന്നിന് 5000 ദിർഹം എന്ന തോതിൽ പരമാവധി അര ലക്ഷം ദിർഹം പിഴ ലഭിക്കും. ഡെലിവറി ജീവനക്കാർക്ക് വിശ്രമിക്കാൻ യുഎഇയിൽ ഉടനീളം 10,000ലേറെ വിശ്രമ കേന്ദ്രവും ഒരുക്കി.

Tags