ദുബായ് സൈക്കിള്‍ ട്രാക്ക് പദ്ധതി; 90 ശതമാനം നിര്‍മാണം പൂര്‍ത്തിയായി

google news
cycle track

ദുബായ് ആര്‍ടിഎയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ സൈക്കിള്‍ ട്രാക്ക് പദ്ധതി 90 ശതമാനം പൂര്‍ത്തിയായി. രണ്ട് സൈക്കിള്‍ ട്രാക്കുകളുടെ നിര്‍മ്മാണമാണ് അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ആര്‍ടിഎ അറിയിച്ചു.

അല്‍ ഖവനീജ്, മുഷ്രിഫ് എന്നീ സൈക്കിള്‍ ട്രാക്കുകളാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റിലെ ഖുറാന്‍ ഗാര്‍ഡനില്‍ നിന്ന് അല്‍ ഖവനീജ് സ്ട്രീറ്റ് വരെ നീളുന്നതാണ് ആദ്യ ട്രാക്ക്. രണ്ടാമത്തെ സൈക്ലിംഗ് പാത ക്രോക്കോഡൈല്‍ പാര്‍ക്കിന് സമീപമുള്ള മുഷ്രിഫ് പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റുവരെ നീളുന്നു.

ദുബായിലെ സൈക്ലിംഗ് ട്രാക്ക് ശൃംഖലയുടെ ഏറ്റവും പുതിയ വികസന പദ്ധതിയാണിതെന്ന് ആര്‍ടിഎ അറിയിച്ചു. 90 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയായ ട്രാക്കുകള്‍ അധികം വൈകാതെ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Tags