ശരീരഭാരം കുറയ്ക്കാനുള്ള 'മൈ ലിസ' മരുന്നിന് ദുബായില്‍ വിലക്ക്; കര്‍ശന മുന്നറിയിപ്പുമായി ആരോഗ്യ അതോറിറ്റി

weight

 ദുബായിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കിയ പ്രത്യേക സര്‍ക്കുലറിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

=ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന 'മൈ ലിസ' (My Lisaa) എന്ന ഉത്പ്പന്നം ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ദുബായ് ആരോഗ്യ അതോറിറ്റി. ദുബായിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്‍കിയ പ്രത്യേക സര്‍ക്കുലറിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷാ മാനദണ്ഡങ്ങളും ഔദ്യോഗിക അനുമതികളും ഉറപ്പാക്കിയ ഉത്പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാനും ആരോഗ്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ തിരഞ്ഞെടുക്കുമ്പോഴും അവ എവിടെ നിന്നാണ് വാങ്ങുന്നതെന്ന് പരിശോധിക്കുമ്പോഴും താമസക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags