മയക്കുമരുന്ന് കടത്ത് ; മൂന്ന് വിദേശികള്‍ പിടിയില്‍
Nov 17, 2023, 14:54 IST
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ പൗരത്വമുള്ള മൂന്നു പേരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പിടികൂടുന്നത്.
131 കിലോഗ്രാം ഹാഷിഷ്, 40 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 12900 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ കണ്ടെടുക്കുകയും ചെയ്തു. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.