ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം

oman

ആക്രമണത്തിന്റെ ആഘാതത്തില്‍ തുറമുഖത്തിലെ ഒരു ക്രെയിനിന് നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

ഒമാനിലെ സലാല തുറമുഖത്തെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ തുറമുഖത്ത് ജോലി ചെയ്തിരുന്ന ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ആഘാതത്തില്‍ തുറമുഖത്തിലെ ഒരു ക്രെയിനിന് നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. 
 ആക്രമണത്തെ ഒമാന്‍ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags