എണ്ണ പൈപ്പ്‌ലൈനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ; കൂടുതല്‍ മുന്‍കരുതലുമായി സൗദി
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
സൗദി അറേബ്യയുടെ എണ്ണ പൈപ്പ്‌ലൈനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി സൗദി സ്ഥിരീകരിച്ചു. സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെയാണ് ഇറാഖില്‍ നിന്നുമുള്ള ഒന്നിലധികം ഡ്രോണുകള്‍ പതിച്ച് ആക്രമണം നടന്നിരിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റിയാദ്, മദീന മേഖലകളിലെ എണ്ണ പൈപ്പ്ലൈനുകള്‍ ലക്ഷ്യമാക്കി നടന്ന ആക്രമണത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി പൈപ്പ്ലൈന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. അടിയന്തര സാങ്കേതിക സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും പൈപ്പ്ലൈനിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
.jpg)

