കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണം; കടുത്ത ഭാഷയില്‍ അപലപിച്ച് യുഎഇ
ഏപ്രില്‍ 24 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ രണ്ട് സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തി പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടന്ന ഭീകരാക്രമണത്തെ യുഎഇ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇറാഖില്‍ നിന്ന് വിക്ഷേപിച്ച, സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് കുവൈത്ത് അതിര്‍ത്തിയില്‍ ആക്രമണം നടന്നത്. സംഭവത്തില്‍ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
ഏപ്രില്‍ 24 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലെ രണ്ട് സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാഖില്‍ നിന്നാണ് ഡ്രോണുകള്‍ എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി. കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യുഎഇയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തുമായുള്ള ഉറച്ച ഐക്യദാര്‍ഢ്യം രാജ്യം ആവര്‍ത്തിച്ചു. ആക്രമണത്തില്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
.jpg)

