ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് ഇനിമുതല്‍ ഫോണിലേക്കും ചേര്‍ക്കാം

google news
mobile

ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പുതിയ അറിയിപ്പ് പ്രകാരം ഡ്രൈവിങ് ലൈസന്‍സ് ഇനിമുതല്‍ നിങ്ങളുടെ ഫോണിലേക്കും ചേര്‍ക്കാം. പക്ഷേ നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സംവിധാനം ലഭിക്കൂ.

'ആര്‍ടിഎ ദുബായി' മൊബൈല്‍ ആപ്ലികേഷന്‍ വഴി വാഹനമോടിക്കുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇതവരുടെ ആപ്പിള്‍ വാലറ്റില്‍ സേവ് ചെയ്യാന്‍ കഴിയും.
ഇതിനായി ആര്‍ടിഎ ദുബായി ആപ്പിലെ ഹോംപേജിലെ 'ലോഗിന്‍/രജിസ്റ്റര്‍' ബട്ടണില്‍ ക്ലിക് ചെയ്യുക. ശേഷം യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇവിടെ നിങ്ങള്‍ യുഎഇ പാസും ആര്‍ടിഎ അക്കൗണ്ടും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ലിങ്ക് ചെയ്യുന്നതിനുള്ള ഒരു പോപ്പ്അപ്പ് അറിയിപ്പ് ലഭിക്കും.
ഇനി, ആര്‍ടിഎ അക്കൗണ്ട് ഇല്ലെങ്കില്‍ 'രജിസ്റ്റര്‍' ടാപ്പ് ചെയ്യുക. പേര്, ഇമെയില്‍, നാഷണാലിറ്റി മൊബൈല്‍ തുടങ്ങിയ വിവരങ്ങള്‍ യുഎഇ പാസ് വഴി ഉറപ്പാക്കപ്പെടും. ഈ വിശദാംശങ്ങള്‍ പരിശോധിച്ച് പേരും പാസ്വേഡും നല്‍കി അക്കൗണ്ട് തുറക്കാം. ശേഷം എസ്എംഎസ് വഴി മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ഇതാണ് ആദ്യഘട്ടം.
ഡ്രൈവിംഗ് ലൈസന്‍സ് രജിസ്‌ട്രേഷന്‍ കാര്‍ഡ് ഓഫ്‌ലൈനായി ആക്‌സസ് ചെയ്യാം,നിങ്ങളുടെ ഫോണില്‍ 'വാലറ്റ്' ആപ്പ് തുറന്നാല്‍ വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് കാണാന്‍ കഴിയും.

Tags