സര്‍ക്കാര്‍ സ്‌കൂള്‍ പരിസരവും വിദ്യാര്‍ത്ഥികളുടെയും ഫോട്ടോ എടുക്കരുത്; കര്‍ശന നിര്‍ദ്ദേശവുമായി ബഹ്‌റൈന്‍
രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഇതുസംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കിക്കൊണ്ട് മന്ത്രാലയം ഔദ്യോഗിക സര്‍ക്കുലര്‍ അയച്ചു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ പരിസരം, പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും വീഡിയോകളും ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വിലക്കി ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഇതുസംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം നല്‍കിക്കൊണ്ട് മന്ത്രാലയം ഔദ്യോഗിക സര്‍ക്കുലര്‍ അയച്ചു.
സ്‌കൂളുകളിലെ ഔദ്യോഗിക വിവരങ്ങള്‍, രേഖകള്‍, ക്ലാസ് മുറികള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കൂള്‍ വിനോദയാത്രകള്‍, പ്രത്യേക പരിപാടികള്‍ എന്നിവയുടെ ചിത്രീകരണത്തിനും സോഷ്യല്‍ മീഡിയയിലെ പങ്കുവെക്കലിനും ഈ വിലക്ക് ബാധകമാണ്. സ്‌കൂളുകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പകരുന്നത് തടയാനും സ്വകാര്യത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
.jpg)

