ഇടകലര്‍ന്ന് ഇരിക്കരുത്, മാന്യ വേഷം ധരിക്കണം ; കുവൈറ്റ് കാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം

google news
Kuwait

പുതിയ അധ്യയന വര്‍ഷത്തില്‍ കാമ്പസുകളില്‍ ക്ലാസുകള്‍ തുടങ്ങാന്‍ ഇരിക്കെയാണ് ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കരുത്. കാമ്പസിനുള്ളില്‍ മാന്യമായ വസ്ത്രം ധരിക്കണം. തുടങ്ങിയ നിര്‍ദശങ്ങള്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ മാനിയയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടായത്.
നിയമന്ത്രങ്ങള്‍ ആവശ്യമാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ലിംഗസമത്വം ശരിയായ രീതിയില്‍ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും പുതിയ തീരുമാനം ഉപകരിക്കും. നല്ല വ്യക്തിത്വം രൂപവത്കരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് കണ്ടെത്തല്‍. ഈ അധ്യയന വര്‍ഷം മുതല്‍തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags