ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടരുത്; മുന്നറിയിപ്പുമായി സൗദി ഭവന മന്ത്രാലയം

google news
balcony

സൗദി അറേബ്യയില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി മുനിസിപ്പല്‍, ഭവന മന്ത്രാലയം. പൊതു നിരത്തുകള്‍ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഇടരുതെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ കെട്ടിടങ്ങളുടെ ഭിത്തികളില്‍ ടിവി ആന്റിനകളും പരസ്യ സ്റ്റിക്കര്‍ബോര്‍ഡുകളും സ്ഥാപിച്ച് നഗര സൗന്ദര്യം നശിപ്പിക്കരുതെന്നും മന്ത്രാലയം താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇത്തരത്തില്‍ കെട്ടിടങ്ങളിലുള്ള സംവിധാനങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരി 18നുള്ളില്‍ നീക്കം ചെയത് സൗന്ദര്യവത്കരിക്കണമെന്നാണ് നിര്‍ദേശം. 

Tags