അപകട സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകരുത് ; മുന്നറിയിപ്പുമായി ഖത്തര്‍

qatar

വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അപകടമുണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകുകയോ തിരക്ക് സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, സുരക്ഷാ വാഹനങ്ങള്‍ എന്നിവക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.

tRootC1469263">

നിലവിലെ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
സംശയാസ്പദമായ വസ്തുക്കളോ തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങളോ കണ്ടാല്‍ ഉടന്‍ 999 എന്ന അടിയന്തര നമ്പറില്‍ അറിയിക്കണം. അവയെ സമീപിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വീണ്ടും ഓര്‍മ്മിപ്പിച്ചു.

Tags