ശമ്പളം വൈകരുത് ; മുന്നറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം

oman
oman

തൊഴിലുടമകള്‍ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് കൈമാറേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വേതന സംരക്ഷണ സംവിധാനത്തില്‍ വീഴ്ച വരുത്തരുതെന്ന് കമ്പനികളെ ഓര്‍മ്മിപ്പിച്ച് തൊഴില്‍ മന്ത്രാലയം. സാമ്പത്തിക പിഴകള്‍ ഒഴിവാക്കാന്‍ തൊഴിലുടമകള്‍ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് കൈമാറേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ സെപ്തംബര്‍ 29ന് മന്ത്രാലയം പുറപ്പെടുവിച്ച പ്രഖ്യാപനത്തെ പരാമര്‍ശിച്ചുകൊണ്ടാണ് പുതിയ നിര്‍ദ്ദേശം. 
2025 നവംബറിലെ വേതനം മുതല്‍ സ്ഥാപനങ്ങള്‍ അവയുടെ മൊത്തം തൊഴിലാളികളില്‍ കുറഞ്ഞത് 90 ശതമാനത്തിന്റെയും വേതനം വേതന സംരക്ഷണ സംവിധാനം വഴി കൈമാറേണ്ടതുണ്ട്.
 

tRootC1469263">

Tags