സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിക്കരുത് ; കുവൈത്ത് സൈബര്‍ക്രൈം വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

ഇത്തരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവർക്ക് കുവൈത്ത് നിയമപ്രകാരം നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൈബർക്രൈം വിഭാഗം അറിയിച്ചു.

കുവൈത്ത് സിറ്റി: സംഘർഷം, സൈനിക നടപടികള്‍, മിസൈല്‍ ആക്രമണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കുവൈത്തിലെ സൈബർക്രൈം വിഭാഗം മുന്നറിയിപ്പ് നല്‍കി.

കൂടാതെ മതവിഭാഗീയത പ്രേരിപ്പിക്കുന്നതോ സമൂഹത്തില്‍ കലഹം സൃഷ്ടിക്കുന്നതോ ആയ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതും നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവർക്ക് കുവൈത്ത് നിയമപ്രകാരം നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് സൈബർക്രൈം വിഭാഗം അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയും ദേശീയ ഐക്യവും സാമൂഹിക സൗഹൃദവും സംരക്ഷിക്കുന്നതിനായി എല്ലാ താമസക്കാരും നിഷ്പക്ഷത പാലിക്കുകയും പ്രേരണാപരമായ ഉള്ളടക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 

Tags