കുവൈറ്റില്‍ ഗാര്‍ഹിക റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ക്ക് പൂട്ട് വീഴും

domestic workers

ഇതിനായി 'റിപ്പോര്‍ട്ട് മീ' എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പരാതി പരിഹാര സേവനത്തിന് അതോറിറ്റി തുടക്കമിട്ടു.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ കര്‍ശന നടപടികളിലേക്ക്. നിര്‍ദ്ദിഷ്ട നിരക്കില്‍ കൂടുതല്‍ ഫീസ് ഈടാക്കുന്ന ഓഫീസുകള്‍ക്കെതിരെയും പണം കൈപ്പറ്റിയ ശേഷം ഔദ്യോഗിക രസീത് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്കും പരാതിപ്പെടാം. ഇതിനായി 'റിപ്പോര്‍ട്ട് മീ' എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പരാതി പരിഹാര സേവനത്തിന് അതോറിറ്റി തുടക്കമിട്ടു.

സര്‍ക്കാര്‍ ആപ്പായ 'സഹേല്‍' വഴിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. നിര്‍ണ്ണിത ഫീസ് പരിധി ലംഘിച്ച് ഉയര്‍ന്ന തുക ഈടാക്കുന്ന ഏജന്‍സികളെക്കുറിച്ചും രസീത് നല്‍കാത്ത ഇടപാടുകളെക്കുറിച്ചും കൃത്യമായ തെളിവുകള്‍ സഹിതം ആപ്പിലൂടെ നേരിട്ട് അതോറിറ്റിയെ അറിയിക്കാം. റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ ചൂഷണം തടയുന്നതിനൊപ്പം സാമ്പത്തിക വിനിമയങ്ങളില്‍ സുതാര്യത ഉറപ്പാക്കാനും ഇത് സഹായിക്കും.

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, മനുഷ്യക്കടത്ത് തടയുക, തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുക എന്നിവയാണ് ഈ പുതിയ പ്ലാറ്റ്ഫോമിലൂടെ മാന്‍പവര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. ഇതുകൂടാതെ, തൊഴില്‍ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ഏത് വിഷയങ്ങളും ഈ ഇലക്ട്രോണിക് സംവിധാനം വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സാധിക്കും.

Tags