അറബ് ടൂറിസം തലസ്ഥാനമായി ദോഹ
May 23, 2023, 14:24 IST

ഈ വര്‍ഷത്തെ അറബ് ടൂറിസം തലസ്ഥാനമായി ദോഹയെ തെരഞ്ഞെടുത്തതില്‍ ആഹ്ലാദം രേഖപ്പെടുത്തി ദോഹ കോര്‍ണിഷില്‍ ഔദ്യോഗിക സ്മാരക ചിഹ്നം സ്ഥാപിച്ചു. ദോഹ അറബ് ടൂറിസം തലസ്ഥാനം -2023 ന്റെ ലോഗോ ഉള്‍പ്പെടുന്ന സ്മാരക ചിഹ്നം കോര്‍ണിഷിലെ ഫോട്ടോ പോയിന്റില്‍ ഖത്തര്‍ ടൂറിസമാണ് സ്ഥാപിച്ചത്.
വീസ നടപടികള്‍ ലളിതമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതോടെ ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ദോഹ കാണാന്‍ എത്തിയത്.