ബഹ്‌റൈന്‍-ദോഹ ; ദിവസവും ആറു വിമാന സര്‍വീസുകള്‍

google news
plane
ബഹ്‌റൈനും ഖത്തറിനുമിടയില്‍ ദിനേന മൂന്നനു വീതം സര്‍വീസുകള്‍ നടത്താന്‍ ഗള്‍ഫ് എയറും ഖത്തര്‍ എയര്‍വേസും തീരുമാനിച്ചു. ജൂണ്‍ 14 വരെ ഓരോ സര്‍വീസും ജൂണ്‍ 15 മുതല്‍ മൂന്നു സര്‍വീസുകളുമാണ് ഓരോ വിമാന കമ്പനികളും നടത്തുക. സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് നേരത്തെ ഗള്‍ഫ് എയര്‍ വ്യക്തമാക്കിയിരുന്നു.
2017 ലെ ഗള്‍ഫ് ഉപരോധത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെ യാത്ര മാര്‍ഗങ്ങളും അവസാനിച്ചു. തുടര്‍ന്ന് ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്‌റൈനും തമ്മിലെ ബന്ധം പുനസ്ഥാപിച്ചിരുന്നില്ല. ചര്‍ച്ചയിലാണ് തീരുമാനം മാറ്റിയത്.
 

Tags