10 ദിനാറിലധികം ഫീസ് പണമായി വാങ്ങരുത്;കുവൈറ്റിൽ സ്വകാര്യ ആശുപത്രികൾക്ക് പുതിയ നിബന്ധന

Kuwait

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഹോം ഹെൽത്ത് കെയർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്.

കുവൈറ്റിലെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങളിൽ 10 കുവൈത്തി ദിനാറിൽ കൂടുതലുള്ള ചികിത്സാ ഫീസുകൾ ഇനി മുതൽ പണമായി സ്വീകരിക്കാൻ പാടില്ല.

ഇതിൽ കൂടുതലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്കിങ് ചാനലുകൾ വഴിയോ അല്ലെങ്കിൽ ഡിജിറ്റൽ-ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെയോ മാത്രമേ നടത്താവൂ എന്നാണ് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം.

സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, ധനകാര്യ ക്രമീകരണങ്ങൾ ശക്തമാക്കുക, ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വാണിജ്യ-വ്യവസായ മന്ത്രാലയം ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഹോം ഹെൽത്ത് കെയർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്.

മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അതീവ ഗുരുതരമായ നടപടികളായിരിക്കും ഉണ്ടാകുക. ചട്ടങ്ങൾ പാലിക്കാത്ത ആരോഗ്യസ്ഥാപനങ്ങൾ അടിയന്തരമായി അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരും

Tags