അനുമതിയില്ലാതെ ഇഫ്താര്‍ കിറ്റുകളുടെ വിതരണം ; ദുബായില്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ
Sat, 18 Mar 2023

റംസാനില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം നടത്താന്‍ പ്രത്യേക അനുമതി വേണം. അനുമതിയില്ലാത്ത ഭക്ഷണ വിതരണം അനധികൃത ജീവകാരുണ്യ പ്രവര്‍ത്തനമെന്ന നിലയില്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കാവുന്ന കുറ്റമായി കരുതുമെന്ന് ഔഖാഫ് അറിയിച്ചു.
സംഭാവനകള്‍ സ്വീകരിക്കുക, അനുമതിയില്ലാതെ പരസ്യം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ അനധികൃത ഭക്ഷണ വിതരണവും ഉള്‍പ്പെടും. അയ്യായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ. ഒരു മാസം ജയില്‍ശിക്ഷയും ഉണ്ടാകും. വിതരണം ചെയ്യുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനാണ് നിയന്ത്രണം.