പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും വ്യത്യസ്ത കാലാവധി ; ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
Sep 23, 2026, 12:46 IST
നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ലൈസന്‍സ് അനുവദിക്കൂ.
ഖത്തറില്‍ വിവിധ തരത്തിലുള്ള വാഹനങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍. ഫീസ് വിവരങ്ങള്‍, ഡ്രൈവിങ് പരിശീലനത്തിനായി അംഗീകരമുള്ള സ്‌കൂളുകള്‍ എന്നിവ വിശദമാക്കി ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അംഗീകരിച്ച പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ലൈസന്‍സ് അനുവദിക്കൂ.
ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖ, ഫോട്ടോ, കണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വിദേശികള്‍ക്ക് സാധുവായ റെസിഡന്‍സ് പെര്‍മിറ്റ് എന്നിവ സമ്മര്‍പ്പിക്കണം.
.jpg)

