ദുബായില്‍ നവംബര്‍ 1 മുതല്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് അതിവേഗ പാതകളില്‍ നിയന്ത്രണം വരുന്നു

delivery bike
delivery bike

 ട്രാഫിക് അപകടങ്ങള്‍ വര്‍ധിക്കുന്നതിനാലും റൈഡര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലവുമാണ് ഈ നടപടി

ദുബായില്‍ നവംബര്‍ 1 മുതല്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് അതിവേഗ പാതകളില്‍ നിയന്ത്രണം വരുന്നു. അഞ്ചോ അതിലധികമോ ലെയ്‌നുകളുള്ള റോഡുകളില്‍ ഇടത് വശത്തുള്ള രണ്ട് ലെയ്‌നുകളും മൂന്നോ നാലോ ലെയ്‌നുകളുള്ള റോഡുകളില്‍ ഏറ്റവും ഇടത് ലെയ്‌നും ഡെലിവറി ബൈക്കുകള്‍ക്ക് നിരോധിക്കപ്പെടും. രണ്ട് ലെയ്‌നുകളുള്ള റോഡുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് ലെയ്‌നും ഉപയോഗിക്കാം.

tRootC1469263">

 ട്രാഫിക് അപകടങ്ങള്‍ വര്‍ധിക്കുന്നതിനാലും റൈഡര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലവുമാണ് ഈ നടപടി. ദുബായ് പോലീസ് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഡെലിവറി റൈഡര്‍മാര്‍ക്കെതിരെ വലിയ തോതിലുള്ള പിഴകള്‍ ഈടാക്കുന്നുണ്ട്

ഇതുവരെ, ദുബായില്‍ അതിവേഗ പാതകള്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് നിരോധിച്ചിരുന്നില്ല. എന്നാല്‍ പുതിയ നിയമം നിലവില്‍ വരുന്നതോടെ ഈ നിരോധനം കൂടുതല്‍ കര്‍ശനമാകും.
 

Tags