ബഹ്‌റൈനില്‍ അപായ സൈറണ്‍ ; മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് കുവൈത്തും ജോര്‍ദാനും
Jul 17, 2026, 13:17 IST
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബഹ്‌റൈനില്‍ രാത്രിയില്‍ രണ്ടു തവണ അപായ സൈറണ്‍ മുഴങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കിയ അധികൃതര്‍ ജനങ്ങളോട് ശാന്തരായിരിക്കാനും തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും നിര്‍ദ്ദേശിച്ചു.
അതിനിടെ രാജ്യത്തിന് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു.സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

