ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍
4.7 കിലോഗ്രാം കഞ്ചാവാണ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. 4.7 കിലോഗ്രാം കഞ്ചാവാണ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്.
ഖത്തറില്‍ എത്തിയ ഒരു യാത്രക്കാരന്റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 4.7 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും കള്ളക്കടത്ത്, മയക്കുമരുന്ന്, അല്ലെങ്കില്‍ കസ്റ്റംസ് ലംഘനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ''കഫെ''യെ പിന്തുണയ്ക്കാന്‍ കസ്റ്റംസ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
.jpg)

