വണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ മരുന്ന്; മുന്നറിയിപ്പുമായി ഖത്തര്‍
മന്ത്രാലയത്തിന്റെ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രത്തില്‍ നടത്തിയ ലാബ് പരിശോധനയിലാണ് ഉത്പ്പന്നത്തില്‍ സിബുട്രമിന് ചേര്‍ത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട് വിപണിയില്‍ പ്രചരിക്കുന്ന വ്യാജ ഉത്പ്പന്നത്തിനെതിരെ കര്‍ശന മുന്നറിയിപ്പ് നല്കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. 'കള്ളിച്ചെടി ഗുളികകള്‍' എന്നറിയപ്പെടുന്ന ഉത്പ്പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്. ഇതില്‍ ആരോഗ്യത്തിന് ഹാനികരമായ 'സിബുട്രമിന്' എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.
മന്ത്രാലയത്തിന്റെ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രത്തില്‍ നടത്തിയ ലാബ് പരിശോധനയിലാണ് ഉത്പ്പന്നത്തില്‍ സിബുട്രമിന് ചേര്‍ത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇത് വ്യാജ ഉത്പ്പന്നമാണെന്നും പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ ഉത്പ്പന്നം രാജ്യത്ത് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതല്ലെന്നും സോഷ്യല്‍ മീഡിയ വഴിയാണ് ഇതിന്റെ പ്രചാരണം നടക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു
.jpg)

