പ്രതിരോധ മേഖലയില്‍ സഹകരണം; 'ബദര്‍' കരാറില്‍ ഒപ്പുവെച്ച് ഖത്തറും പാകിസ്ഥാനും തുര്‍ക്കിയും ഇന്തോനേഷ്യയും
ബുധനാഴ്ച ദോഹയില്‍വെച്ചാണ് നാല് രാജ്യങ്ങളും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്.
പുതിയ പ്രതിരോധ കരാറില്‍ ഒപ്പിട്ട് ഖത്തറും തുര്‍ക്കിയും പാകിസ്ഥാനും ഇന്തോനേഷ്യയും. ബദര്‍ ധാരണാപത്രം എന്ന പേരിലാണ് പുതിയ പ്രതിരോധ കരാര്‍. ബുധനാഴ്ച ദോഹയില്‍വെച്ചാണ് നാല് രാജ്യങ്ങളും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്.
ഖത്തര്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്, പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, തുര്‍ക്കി പ്രതിരോധ മന്ത്രി യാസര്‍ ?ഗ്ലെര്‍, ഇന്തോനേഷ്യയുടെ ഉപ പ്രതിരോധ മന്ത്രി യൂസുഫ് ജൗഹരി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. പ്രതിരോധമേഖലയിലെ സഹകരണം, ഉത്പാദനം, പരിശീലനം, ?ഗവേഷണം തുടങ്ങിയവയ്ക്കാണ് നാലുരാജ്യങ്ങളും പുതിയ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
രണ്ടുമാസം മുന്‍പ് മക്ക കരാര്‍ എന്ന പേരില്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദി അറേബ്യയും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ?ഗള്‍ഫ് രാജ്യമായ ഖത്തറും ബഹുരാഷ്ട്ര പ്രതിരോധ കരാറിന്റെ ഭാ?ഗമാകുന്നത്.
.jpg)


