'ജൂലൈ നാല്' വരെ കോൺസുലാർ സേവനം അടിയന്തര കേസുകൾക്ക് മാത്രം; കുവൈറ്റ് ഇന്ത്യൻ എംബസി

kuwait

രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയില്‍ മാത്രമേ അടിയന്തര സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ വിങ്ങിനെ സമീപിക്കേണ്ടതെന്ന് എംബസി പറയുന്നു

 ഭരണപരമായ കാരണങ്ങളാല്‍ ഇന്ന് മുതല്‍ ജൂലൈ നാല് വരെ അടിയന്തര കേസുകള്‍ക്ക് മാത്രമാണ് കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകുകയെന്ന് ഇന്ത്യന്‍ എംബസി എക്‌സില്‍ അറിയിച്ചു.

തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിച്ച് നല്‍കുക, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍, സിവില്‍ ഐഡി കാലഹരണപ്പെടുന്ന അപേക്ഷകര്‍ക്ക് ഷോര്‍ട്ട് വാലിഡിറ്റി പാസ്‌പോര്‍ട്ടുകള്‍ നല്‍കുക, അടിയന്തര സര്‍ട്ടിഫിക്കറ്റുകള്‍, ഇ വിസകള്‍ എന്നീ അടിയന്തര ആവശ്യങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ അനുവദിക്കുകയുള്ളൂവെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയില്‍ മാത്രമേ അടിയന്തര സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കോണ്‍സുലാര്‍ വിങ്ങിനെ സമീപിക്കേണ്ടതെന്ന് എംബസി പറയുന്നു.

ഈ സമയത്ത് മാത്രമേ ആവശ്യമായ രേഖകളുമായി വരുന്നവര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കുകയുള്ളു.ഈ രണ്ട് ദിവസം സാധാരണ പാസ്‌പോര്‍ട്ടുകള്‍, അറ്റസ്‌റ്റേഷന്‍ സേവനം, സ്റ്റാന്‍ഡേര്‍ഡ് വിസ പ്രോസസ്സിങ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യില്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളും അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുമെന്നും എംബസി അറിയിച്ചു. സാധാരണ സേവനങ്ങള്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യഥാസമയം അറിയിക്കുമെന്നും എംബസി വ്യക്തമാക്കി.

Tags