ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം തിരിച്ചടിയായി; ഖത്തര്‍ ഗ്യാസ് വിതരണത്തില്‍ അനിശ്ചിതത്വം

qatar

മധ്യപൂര്‍വേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങളും ഉല്‍പ്പാദന തടസ്സങ്ങളുമാണ് ഇന്ത്യയുടെ ഊര്‍ജ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതി വാതക വിതരണത്തില്‍ ഇന്ത്യയ്ക്ക് അനിശ്ചിതത്വം തുടരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ ആവശ്യമായ എല്‍എന്‍ജി കാര്‍ഗോകള്‍ ലഭ്യമാകുന്ന കാര്യത്തില്‍ ഖത്തര്‍ ഇതുവരെ അന്തിമ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പെട്രോനെറ്റ് എല്‍എന്‍ജി വ്യക്തമാക്കി. മധ്യപൂര്‍വേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങളും ഉല്‍പ്പാദന തടസ്സങ്ങളുമാണ് ഇന്ത്യയുടെ ഊര്‍ജ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഇറക്കുമതിക്കാരായ പെറ്റ്രോനെറ്റ് എല്‍എന്‍ജി-യാണ് വിതരണത്തിലെ അനിശ്ചിതത്വം വെളിപ്പെടുത്തിയത്. സെപ്റ്റംബര്‍ മാസത്തിലെ വിതരണത്തിനുള്ള കൃത്യമായ പ്ലാന്‍ ഖത്തര്‍ എനര്‍ജി ഇതുവരെ നല്‍കിയിട്ടില്ലെന്ന് പെട്രോനെറ്റ് ചീഫ് എക്‌സിക്യൂട്ടീവ് എ.കെ. സിങ് അറിയിച്ചു. ഖത്തറിലെ എല്‍എന്‍ജി ഉത്പ്പാദന യൂണിറ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണം മൂലം ഗ്യാസ് വിതരണം തടസ്സപ്പെട്ടപ്പോള്‍, കരാര്‍ ലംഘനത്തിനുള്ള നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ ഖത്തര്‍ എനര്‍ജി 'ഫോഴ്സ് മജ്യൂര്‍' പ്രഖ്യാപിച്ചിരുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ 'ഫോഴ്സ് മജ്യൂര്‍' സാഹചര്യം തുടരുന്നതാണ് വിതരണത്തെ ബാധിക്കുന്നത്.
മാര്‍ച്ചില്‍ ഖത്തറിലെ 14 എല്‍എന്‍ജി ഉത്പ്പാദന ട്രെയിനുകളില്‍ രണ്ടെണ്ണത്തിന് നേരെയുണ്ടായ ആക്രമണമാണ് ഫോഴ്സ് മജ്യൂര്‍ പ്രഖ്യാപിക്കാന്‍ ഖത്തറിനെ പ്രേരിപ്പിച്ചത്.

Tags