പശ്ചിമേഷ്യന്‍ സംഘര്‍ഷം ; പൗരന്മാര്‍ക്ക് മൂന്ന് രാജ്യങ്ങളിലേക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

uae

ഇറാന്‍, ലബനന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പശ്ചിമേഷ്യന്‍ യുദ്ധഭീതിയെ തുടര്‍ന്ന് പൗരന്മാര്‍ക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ഇറാന്‍, ലബനന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര പാടില്ലെന്ന് യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഈ രാജ്യങ്ങളിലുള്ള എല്ലാ യുഎഇ പൗരന്മാരും ഉടന്‍ തന്നെ യുഎഇയിലേക്ക് മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.


വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ ക്ഷേമം നിരീക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് യാത്ര വിലക്കെന്ന് യുഎഇ അറിയിച്ചു. ഇറാന്‍, ലെബനന്‍, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാര്‍ +971 800 44444 എന്ന നമ്പറില്‍ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിക്കുന്നു. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags