കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവ തടയല്‍ ; നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി യുഎഇ
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവ തടയാനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി യുഎഇ. നാഷണല്‍ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഡിജിറ്റല്‍-വെര്‍ച്വല്‍ ആസ്തികളെയും പുതിയ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും നാഷണല്‍ കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് മുഹമ്മദ് ബാലമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവ തടയാനുള്ള നിയമം കൂടുതല്‍ കര്‍ശനമാക്കനുള്ള തീരുമാനം കൈക്കൊണ്ടത്. ആസ്തികള്‍ കണ്ടുകെട്ടുന്നതിനും അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.
ഡിജിറ്റല്‍, വെര്‍ച്വല്‍ ആസ്തികളെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആസ്തികള്‍ തിരിച്ചുപിടിക്കാനുള്ള സംവിധാനങ്ങളും ഇതിലൂടെ കാര്യക്ഷമമാക്കും.
.jpg)

