കുവൈത്ത് ജയില്‍ ഭരണവിഭാഗം ആസ്ഥാനത്തുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ കേണല്‍ സൗദ് നാസര്‍ അല്‍ ഖംസാന് വിട നല്‍കി രാജ്യം
ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ഉദ്യോഗസ്ഥനായിരുന്ന അല്‍ ഖംസാന്‍,
കുവൈത്ത് ജയില്‍ ഭരണവിഭാഗം ആസ്ഥാനത്തുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണല്‍ സൗദ് നാസര്‍ അല്‍ ഖംസാന്‍ അന്തരിച്ചു. ഞായറാഴ്ച സുലൈബിഖാത്ത് ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് നേരിട്ടെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ വഹൈബ്, മുതിര്‍ന്ന സുരക്ഷാ-സൈനിക ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി വന്‍ ജനവലിയാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
tRootC1469263">
ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ഉദ്യോഗസ്ഥനായിരുന്ന അല്‍ ഖംസാന്‍, കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ഗുരുതരമായ പരിക്കുകളെത്തുടര്‍ന്നാണ് മരണപ്പെട്ടത്.
രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ ഉദ്യോഗസ്ഥന് അര്‍ഹമായ സൈനിക ബഹുമതികളോടെയാണ് രാജ്യം വിട നല്‍കിയത്.
.jpg)


