കടലിലൂടെ അനധികൃതമായി ഒമാനിലേക്ക് കടക്കാന്‍ ശ്രമം, കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായത് 28 ഏഷ്യന്‍ സ്വദേശികള്‍
പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഒമാനിലേക്ക് കടല്‍മാര്‍ഗം നിയമവിരുദ്ധമായി പ്രവേശിക്കാന്‍ ശ്രമിച്ച 28 ഏഷ്യന്‍ സ്വദേശികളെ റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അല്‍ സീബ് തീരത്തിന് സമീപം ബോട്ടില്‍ എത്തിയ സംഘത്തെയാണ് സുരക്ഷാസേന പിടികൂടിയത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരുടെ ദേശീയതയോ മറ്റ് വ്യക്തിഗത വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സമീപകാലത്ത് അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയുന്നതിനായി കടല്‍ അതിര്‍ത്തികളിലെ നിരീക്ഷണം റോയല്‍ ഒമാന്‍ പൊലീസ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സമുദ്രമാര്‍ഗം നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും സുരക്ഷാ ഏജന്‍സികള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
.jpg)

