കൂടുതല്‍ മഴ പെയ്യിക്കാന്‍ ക്ലൗഡ് സീഡിങ് ; ഗവേഷണ വിമാനം ആദ്യപറക്കല്‍ നടത്തി

google news
saudi
സൗദി അറേബ്യയില്‍ മഴ വര്‍ധിപ്പിക്കാനുള്ള റീജണല്‍ ക്ലൗഡ് സീഡിങ് പ്രോഗ്രാം ഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനുമായി തയ്യാറാക്കിയ വിമാനത്തിന്റെ ആദ്യ പറക്കല്‍ ആരംഭിച്ചു.
തെക്കന്‍ സൗദി അറേബ്യയിലെ അല്‍ബാഹ, അസീര്‍ എന്നി പ്രവിശ്യകളിലേക്കാണ് റാബിഖില്‍ നിന്ന് വിമാനം പുറപ്പെട്ടത്. വിവിധ ഉയരങ്ങളില്‍ നിന്നുള്ള കാലാവസ്ഥ വിവരങ്ങള്‍ ശേഖരിക്കാനാണ് ഗവേഷണ വിമാനം ലക്ഷ്യമിടുന്നത്. അന്തരീക്ഷ മൂലകങ്ങള്‍ അളക്കുന്നതിനുള്ള പ്രത്യേക സെന്‍സറുകള്‍ പോലെയുള്ള ഏറ്റവും പുതിയ ആധുനിക സാങ്കേതിക വിദ്യകള്‍ വിമാനത്തിലുണ്ട്.
 

Tags