യുഎഇയിലുടനീളം കാലാവസ്ഥാ വ്യതിയാനം; ചില ഭാഗങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കും

rain uae

തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില പടിഞ്ഞാറൻ, തീരദേശ മേഖലകളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു

യുഎഇയിലുടനീളം കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനിടയില്‍, അബുദാബിയുടെയും ദുബായിയുടെയും ചില ഭാഗങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കും.ഈ ആഴ്ചയിലുടനീളം ആകാശം ഭാഗികമായി മേഘാവൃതമോ അല്ലെങ്കില്‍ പൂർണ്ണമായി മേഘാവൃതമോ ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ചിലയിടങ്ങളില്‍ മഴയ്ക്കും കാറ്റിന്റെ ഗതിയില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

tRootC1469263">

തിങ്കളാഴ്ച ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചില പടിഞ്ഞാറൻ, തീരദേശ മേഖലകളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു. വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകളില്‍ നിന്ന് മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ഇത് 35 കിലോമീറ്റർ വരെയാകാം. അറേബ്യൻ ഗള്‍ഫില്‍ കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.

Tags