മുഖ്യമന്ത്രി ഖത്തറില്‍

മുഖ്യമന്ത്രി ഖത്തറില്‍
pinarayi
pinarayi

പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തറില്‍ സന്ദര്‍ശനം നടത്തുന്നത്

ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറില്‍. പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തറില്‍ സന്ദര്‍ശനം നടത്തുന്നത്. ഖത്തര്‍ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും.

tRootC1469263">

വൈകുന്നേരം ആറുമണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിലാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. 

മലയാളോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി അല്‍- ഖോര്‍, മിസൈദ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ, വക്ര, ഉം സലാല്‍ തുടങ്ങി ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ കലാ പരിപാടികള്‍, നൃത്ത നൃത്യങ്ങള്‍, ചെണ്ടമേളം എന്നിവ മലയാളോത്സവത്തിന് മാറ്റുകൂട്ടും. പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പത്മശ്രീ ഡോ. എം. എ.യൂസഫ് അലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവര്‍ സംബന്ധിക്കും.

Tags