ഇ-വാഹനങ്ങളുടെ ചാര്‍ജിങ് നിരക്കില്‍ മാറ്റം
രാജ്യത്തെ വളര്‍ന്നുവരുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് വിപണിയെ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിരക്ക് സംവിധാനം പ്രഖ്യാപിച്ചത്.
ഒമാനില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സേവനങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ നിയന്ത്രിത നിരക്കുകള്‍ നിലവില്‍ വരും. ചാര്‍ജറിന്റെ ശേഷിയും വേഗതയും അനുസരിച്ച് ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 50 മുതല്‍ 120 ബൈസ (baisa) വരെ ഉപയോക്താക്കള്‍ നല്‍കേണ്ടിവരും. രാജ്യത്തെ വളര്‍ന്നുവരുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് വിപണിയെ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിരക്ക് സംവിധാനം പ്രഖ്യാപിച്ചത്.
90 കിലോവാട്ട് വരെ ശേഷിയുള്ള ചാര്‍ജറുകള്‍ക്ക് 50 ബൈസ പെര്‍ kWh, 91 മുതല്‍ 180 കിലോവാട്ട് വരെ ശേഷിയുള്ള ചാര്‍ജറുകള്‍ക്ക് 90 ബൈസ പെര്‍ kWh, 181 കിലോവാട്ടും അതിലധികവും ശേഷിയുള്ള ഫാസ്റ്റ് ചാര്‍ജറുകള്‍ക്ക് 120 ബൈസ പെര്‍ kWh എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍. ഒമാന്റെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിപുലീകരണത്തിനും ദീര്‍ഘകാല വികസനത്തിനും നിലനില്‍പ്പിനും പിന്തുണ നല്‍കുന്നതിനൊപ്പം ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ഉപയോക്താക്കള്‍ക്കും സുതാര്യത മെച്ചപ്പെടുത്തുകയാണ് പുതിയ വിലനിര്‍ണ്ണയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ചാര്‍ജിങ് സ്റ്റേഷനുകളുടെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ ഘടകങ്ങള്‍ വിശദമായി വിലയിരുത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. വാഹന ഉടമകള്‍ക്ക് ചെലവ് നിയന്ത്രിതമായി നിലനിര്‍ത്തുന്നതിനോടൊപ്പം ചാര്‍ജിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്ക് ആകര്‍ഷകവും ലാഭകരവുമായി തുടരുന്നതിനും പുതിയ നിരക്കുകള്‍ സഹായിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ദീര്‍ഘകാല നെറ്റ് സീറോ ലക്ഷ്യങ്ങളുടെ ഭാ?ഗവുമായാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്. രാജ്യത്തിന്റെ ഇലക്ട്രിക് മൊബിലിറ്റി മേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് കൂടുതല്‍ ?ഗുണം നല്‍കുമെന്നും അധികൃതര്‍ പറയുന്നു.
.jpg)

