ഞായറാഴ്ച മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത
Sat, 18 Mar 2023

ഒമാനില്‍ വായു മര്‍ദ്ദത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇടിയുടെ അകമ്പടിയോടെയായിരിക്കും മഴ.
മണിക്കൂറില്‍ 28 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റു വീശുക. കടല്‍ പ്രക്ഷുബ്ധമാകും.