ഇസ്രയേലും ലെബനനും തമ്മില്‍ വെടിനിര്‍ത്തല്‍ ; അമേരിക്കന്‍ ഇടപെടലുകളെ പ്രശംസിച്ച് ഒമാന്‍
Apr 19, 2026, 13:53 IST
കരാറിലെ വ്യവസ്ഥകള്‍ എല്ലാ പക്ഷങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഒമാന്‍ ചൂണ്ടിക്കാട്ടി.
ഇസ്രയേലും ലെബനനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലേക്കെത്തിയെന്ന അമേരിക്കന്‍ പ്രഖ്യാപനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. ഈ ധാരണ സാധ്യമാക്കാന്‍ അമേരിക്ക നടത്തിയ ഇടപെടലുകളെ ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഈ നീക്കം നിര്‍ണായകമാണെന്നും വിലയിരുത്തുന്നു.
കരാറിലെ വ്യവസ്ഥകള്‍ എല്ലാ പക്ഷങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഒമാന്‍ ചൂണ്ടിക്കാട്ടി. സമാധാന ശ്രമങ്ങളെ തകര്‍ക്കുന്ന തരത്തിലുള്ള ഏതൊരു നടപടികളും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സംഘര്‍ഷം ശമിപ്പിക്കാനും സ്ഥിരത ഉറപ്പാക്കാനും ഈ വെടിനിര്‍ത്തല്‍ സഹായകരമാകുമെന്ന പ്രതീക്ഷയാണ് അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഉയരുന്നത്.
.jpg)

