ഏഴ് രാജ്യങ്ങളിലെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്‌ഇ

neet pg exams

മാർച്ച്‌ 16 മുതല്‍ ഏപ്രില്‍ 10 വരെ നടക്കേണ്ടിയിരുന്ന എല്ലാ പരീക്ഷകളും ഇതോടെ റദ്ദായി

ഏഴ് രാജ്യങ്ങളിലെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്‌ഇ.യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ എന്നീ ഏഴ് രാജ്യങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്.

മാർച്ച്‌ 16 മുതല്‍ ഏപ്രില്‍ 10 വരെ നടക്കേണ്ടിയിരുന്ന എല്ലാ പരീക്ഷകളും ഇതോടെ റദ്ദായി. നേരത്തെ ഈ രാജ്യങ്ങളില്‍ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്ന് സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളർ ഡോ. സംയം ഭരദ്വാജ് അറിയിച്ചു. 

tRootC1469263">

മേഖലയിലെ സ്കൂളുകളില്‍ നിന്നും പ്രാദേശിക അധികൃതരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഉന്നതതല അവലോകനത്തിന് ശേഷമാണ് പരീക്ഷകള്‍ റദ്ദാക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് ബോർഡ് വ്യക്തമാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷകളും സമാനമായ രീതിയില്‍ ഈ രാജ്യങ്ങളില്‍ റദ്ദാക്കിയിരുന്നു.

 

Tags