ഒമാന്‍ കടലില്‍ ചരക്കുകപ്പലിന് തീപിടിച്ചു; 22 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി യുഎഇ നാഷണല്‍ ഗാര്‍ഡ്

uae

കപ്പലിന് തീപിടിച്ചതായി ജീവനക്കാരില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തുകയായിരുന്നു.

ഒമാന്‍ കടലില്‍ തീപിടിത്തമുണ്ടായ ചരക്കുകപ്പലില്‍ നിന്ന് 22 ജീവനക്കാരെ യുഎഇ നാഷണല്‍ ഗാര്‍ഡ് വിജയകരമായി രക്ഷപ്പെടുത്തി. കപ്പലിന് തീപിടിച്ചതായി ജീവനക്കാരില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തുകയായിരുന്നു. കപ്പല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ അറബ് പൗരന്മാരാണെന്ന് നാഷണല്‍ ഗാര്‍ഡ് വ്യക്തമാക്കി. കപ്പലില്‍ തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസവും അറേബ്യന്‍ ഉള്‍ക്കടലില്‍ തീപിടിച്ച ഒരു എണ്ണക്കപ്പലില്‍ (MT GEM No. 2) നിന്ന് 22 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് സമാനമായ രീതിയില്‍ രക്ഷപ്പെടുത്തിയിരുന്നു. ഈ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Tags