സൗദിയില്‍ വാഹനാപകടം ; ഒമ്പതു പേര്‍ മരിച്ചു

accident 1

ഒരു വാഹനത്തില്‍ സഞ്ചരിച്ചിരുന്ന പിതാവ്, മാതാവ്, മൂന്ന് ആണ്‍മക്കള്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍-അഹ്‌സ ഗവര്‍ണറേറ്റിലെ അല്‍-ഉഖൈര്‍ - അല്‍-ഉയൂണ്‍ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ ഏഴ് പേരും ഉള്‍പ്പെടുന്നു.

ഒരു വാഹനത്തില്‍ സഞ്ചരിച്ചിരുന്ന പിതാവ്, മാതാവ്, മൂന്ന് ആണ്‍മക്കള്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും അപകട സ്ഥലത്തുതന്നെ മരിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്.

അപകടവിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി തകര്‍ന്ന വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു. എന്നാല്‍ അപകടത്തില്‍പ്പെട്ട എല്ലാവരും മരണപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

Tags