ഒമാനില്‍ വാഹനാപകടം; മലയാളി അടക്കം നാല് പേര് മരിച്ചു
Updated: Dec 30, 2025, 11:38 IST
വാഹനാപകടത്തില് മലയാളി അടക്കം നാല് പേര് മരിച്ചു.മൂന്ന് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒമാനിലെ തെക്കന് ബാത്തിന ഗവര്ണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തില് മലയാളി അടക്കം നാല് പേര് മരിച്ചു.മൂന്ന് പേര്ക്ക് ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം ചേളാരി സ്വദേശി അഫ്സല് (40) ആണ് മരിച്ചത്. മരിച്ച മറ്റ് മൂന്ന് പേര് ഒമാന് സ്വദേശികളാണ്. ഞായറാഴ്ച രാത്രി ഒമ്ബതിനായിരുന്നു അപകടം.റുസ്താഖില് നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില് വച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവും അഫ്സല് സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
tRootC1469263">.jpg)


