വിദ്യാര്‍ത്ഥികളുടെ പാര്‍ട്ട് ടൈം ജോലിക്ക് കടിഞ്ഞാണിട്ട് കാനഡ

canada
canada

ആറു മാസമെങ്കിലും കോഴ്സ് കാലയളവുള്ള അംഗീകൃത സ്ഥാപനത്തിലെ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിക്ക് ഓഫ് ക്യാമ്പസ് ജോലിക്ക് സാധ്യതയുണ്ട്

വിദ്യാര്‍ത്ഥികളുടെ പാര്‍ട്ട് ടൈം ജോലിക്ക് കടിഞ്ഞാണിട്ട് കാനഡ. ഓഫ് ക്യാംപസ് ജോലി ആഴ്ചയില്‍ ഇനി 24 മണിക്കൂര്‍ മാത്രം എന്നതാണ് പുതിയ വ്യവസ്ഥ. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് കാനഡ സര്‍ക്കാരിനെ പുതിയ നിബന്ധനകള്‍ ബാധകമാകുന്നത്.


വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ക്യാമ്പസിനു വെളിയിലെ ജോലി ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം മതിയെന്നതാണ് വ്യവസ്ഥ. ഇതു ലംഘിച്ചാല്‍ സ്റ്റഡി പെര്‍മിറ്റിന്റെ ചട്ടലംഘനമാകും. വിദ്യാര്‍ത്ഥിയെന്ന പരിഗണന നഷ്ടപ്പെടുമെന്ന് മാത്രമല്ല ജോലിക്കുള്ള ഭാവി അവസരങ്ങള്‍ നഷ്ടമാകും. ചിലപ്പോള്‍ കാനഡ ഉപേക്ഷിക്കേണ്ടിവരും.
ആഴ്ചില്‍ 20 മണിക്കൂര്‍ മാത്രം പാര്‍ട്ട് ടൈം ജോലി എന്ന മുന്‍ വ്യവസ്ഥ കോവിഡ് കാലത്ത് ഇളവു നല്‍കി. എന്നാല്‍ ഇളവു പിന്‍വലിച്ച് പരമാവധി 24 മണിക്കൂര്‍ എന്ന പരിധിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. 
ആറു മാസമെങ്കിലും കോഴ്സ് കാലയളവുള്ള അംഗീകൃത സ്ഥാപനത്തിലെ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിക്ക് ഓഫ് ക്യാമ്പസ് ജോലിക്ക് സാധ്യതയുണ്ട്. മാത്രമല്ല വര്‍ക്ക് പെര്‍മിറ്റിന്റെ ആവശ്യമില്ല. സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ ഉണ്ടായിരിക്കണം.
 

Tags