വിമാനയാത്രക്കിടെ കാബിൻ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു

flight
flight

കാബിന്‍ മാനേജര്‍ മുഹ്‌സിന്‍ അല്‍സഹ്റാനി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. അപ്പോള്‍ത്തന്നെ സഹപ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു

 ജിദ്ദ : സൗദി എയര്‍ലൈന്‍സില്‍ വെച്ച്‌ കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു. ജിദ്ദയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സില്‍ വെച്ചാണ് കാബിന്‍ മാനേജര്‍ മുഹ്‌സിന്‍ അല്‍സഹ്റാനി കുഴഞ്ഞു വീണ് മരിച്ചത്.എസ്‌വി 119 വിമാനത്തിലാണ് സംഭവം.

കാബിന്‍ മാനേജര്‍ മുഹ്‌സിന്‍ അല്‍സഹ്റാനി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. അപ്പോള്‍ത്തന്നെ സഹപ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി കെയ്റോ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

tRootC1469263">

പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് കാബിന്‍ മാനേജരുടെ മരണത്തിനു കാരണമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. മൃതദേഹം തിരിച്ചെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഈജിപ്തിലെ സൗദി എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

Tags