ഒമാനില്‍ നിന്ന് കസബയിലേക്ക് ബസ് സര്‍വീസ്
യുഎഇ വിസ ഇല്ലാത്ത വിദേശികള്‍ക്ക് ഇതുവരെ ഉണ്ടായിരുന്ന യാത്രാ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി.
ഒമാന്റെയും യുഎഇയുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒമാന്റെ ഭാഗമായ മുസാണ്ടം ഗവര്‍ണറേറ്റിലെ കസബിലേക്ക് യുഎഇയില്‍ പ്രവേശിക്കാതെ കരമാര്‍ഗമുള്ള യാത്രയ്ക്ക് വഴിയൊരുങ്ങുന്നു. ഖസബ്- ബുഖ-സോഹാര്‍ റൂട്ടില്‍ മുവാസലാത്ത് ബസ് സര്‍വീസിന് അടുത്ത ബുധനാഴ്ച മുതല്‍ തുടക്കമാകും. ഇതോടെ യുഎഇ വിസ ഇല്ലാത്ത വിദേശികള്‍ക്ക് ഇതുവരെ ഉണ്ടായിരുന്ന യാത്രാ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്വദേശികള്‍ക്ക് വിസ ആവശ്യമില്ലെങ്കിലും പ്രവാസികള്‍ക്ക് വിമാന മാര്‍ഗ്ഗവും കടല്‍ വഴിയുള്ള ഫെറിയും മാത്രമായിരുന്നു യുഎഇ വിസ ഇല്ലാതെ മുസാണ്ടം ഗവര്‍ണറേറ്റിന്റെ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗങ്ങള്‍. പുതിയ പ്രഖ്യാപനം വന്നതോടെ മുസാണ്ടം മേഖലയിലേക്ക് തൊഴില്‍ ആവശ്യത്തിന് സഞ്ചരിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതാണ്. ഖസബ്, ബുഖ, സുഹാര്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പ്രത്യേക സര്‍വീസ് ഈ മാസം 17 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ സര്‍വീസ് റൗണ്ട് ട്രിപ്പ് രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. എല്ലാ ബുധനാഴ്ചകളിലും ഖസബിലും ബുഖയിലും നിന്ന് യാത്രക്കാര്‍ക്ക് ബസില്‍ കയറാനാകും. സര്‍വീസിന്റെ അവസാന സ്റ്റോപ്പ് സുഹാറിലെ മുവാസലാത്ത് ബസ് സ്റ്റേഷനായിരിക്കും. ഒരു വശത്തേക്കുള്ള യാത്രാ നിരക്ക് 6 ഒമാനി റിയാലും റൗണ്ട് ട്രിപ്പ് നിരക്ക് 10 ഒമാനി റിയാലും ആയിരിക്കും. ഇതിനായി മുന്‍കൂട്ടി ബുക്കിങ് നിര്‍ബന്ധമാണ്.
ഈ സര്‍വീസില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞത് ഒരാഴ്ച മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യണം. മുവാസലാത്തിന്റെ വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയാണ് ബുക്കിങ് നടത്തേണ്ടത്.
.jpg)

