റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 11 മരണം

accident 1

ഈ മാസം യുഎഇയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത് 

യു എ ഇ റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം ഉണ്ടായത് എങ്ങനെയാണെന്നും വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കണ്ടെത്തലുകൾ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു.ഈ മാസം യുഎഇയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. 

Tags