സൗദിയില്‍ ബസ് അപകടം ; വിദ്യാര്‍ത്ഥിനി മരിച്ചു ; 24 പേര്‍ക്ക് പരുക്ക്
Thu, 25 May 2023

സൗദി അറേബ്യയിലെ ബുറൈദയില്‍ യൂണിവേഴ്‌സിറ്റിയുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടം.
കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേര്‍ ഒഴികയുള്ളവരെല്ലാം ചികിത്സിച്ച ശേഷം ആശുപത്രി വിട്ടതായി അല്‍ ഖസിം യൂണിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.