കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ; എഐ സംവിധാനവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ; എഐ സംവിധാനവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം
ai
ai


സാധാരണ 30 ദിവസത്തോളം എടുക്കുന്ന കെട്ടിട നിര്‍മാണാനുമതി ഇനിമുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ നല്‍കാന്‍ കഴിയും.

രാജ്യത്തിന്റെ ഡിജിറ്റല്‍ മുന്നേറ്റം വേഗത്തിലാക്കാനും സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ക്കുള്ള അനുമതി നല്‍കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവുമായി ഖത്തര്‍. വിവിധ മേഖലകളിലുടനീളം സര്‍ക്കാര്‍ ജോലികളില്‍ എ.ഐ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ഖത്തര്‍ നാഷനല്‍ വിഷന്‍ 2030നും മൂന്നാമത് നാഷനല്‍ ഡെവലപ്‌മെന്റ് സ്ട്രാറ്റജിക്കും അനുസൃതമായാണ് പുതിയ സംവിധാനമൊരുക്കിയത്.

tRootC1469263">

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ നേതൃത്വത്തില്‍, മുനിസിപ്പാലിറ്റി മന്ത്രാലയമാണ് എ.ഐ-പവേര്‍ഡ് ബില്‍ഡിംഗ് പെര്‍മിറ്റ് സിസ്റ്റം ആരംഭിച്ചത്.


സാധാരണ 30 ദിവസത്തോളം എടുക്കുന്ന കെട്ടിട നിര്‍മാണാനുമതി ഇനിമുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ നല്‍കാന്‍ കഴിയും. എന്‍ജിനീയറിങ് ഡ്രോയിംഗുകള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് എ.ഐ പരിശോധനയിലൂടെ എളുപ്പം മനസ്സിലാക്കാം. സാങ്കേതിക നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതോടൊപ്പം കൃത്യതയോടെ നടപ്പാക്കാനും സാധിക്കും. കൂടാതെ, ഇടപാടുകള്‍ വേഗത്തിലാക്കാനും, എന്‍ജിനീയറിങ്-കണ്‍സള്‍ട്ടിങ് ഓഫിസുകളെ സഹായിക്കാനും, നടപടിക്രമങ്ങള്‍ ലളിതമാക്കാനും ഇതിലൂടെ സാധിക്കും.

Tags